Diocese

തെക്കന്‍ കുരിശുമല തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 22 മുതല്‍ ആദ്യഘട്ട തീർത്‌ഥാടനത്തിന് തുടക്കം കുറിക്കും

വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍ എന്നതാണ് ഇക്കൊല്ലത്തെ ആപ്തവാക്യം...

അനിൽ ജോസഫ്‌

വെളളറട: പ്രസിദ്ധ തീർത്‌ഥാടന കേന്ദ്രമായ തെക്കന്‍കുരിശുമല തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 22 മുതല്‍ ആദ്യഘട്ട തീര്‍ഥാടനത്തിന് തുടക്കമാവും. 29-ന് സമാപിക്കുന്ന തീര്‍ഥാടനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രില്‍ 9, 10 തിയതികളില്‍ നടക്കും. വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍ എന്നതാണ് ഇക്കൊല്ലത്തെ ആപ്തവാക്യം.

തീര്‍ഥാടനത്തിന് മുന്നോടിയായി 15-ന് പനച്ചമൂട് സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തീര്‍ഥാടന വിളംബര മാരത്തോണ്‍ കുരിശമുല സംഗമ വേദിയിലേക്ക് നടക്കും. മാരത്തോണ്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.

വിവിധ ദിവസങ്ങളില്‍ തിരുവന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സുസപാക്യം, തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍, കുഴിത്തുറ രൂപത ബിഷപ് ഡോ.ജെറോംദാസ് വറുവേല്‍, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ് മാര്‍ തോമസ്സ്തറയില്‍, സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് എം ധര്‍മ്മരാജ് റസ്സാലം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വിവിധ സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കടന്നപളളിരാമചന്ദ്രന്‍, കെ കെ ഷൈലജ, മേഴ്സികുട്ടിയമ്മ തുടങ്ങിയവര്‍ പ്രസംഗിക്കും.

22-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്ന് കെസിവൈഎംന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര റാലി ബിഷപ് ഡോ.വിനസെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിക്ക് വെളളറടയില്‍ നിന്ന് കുരിശുമലയിലേക്ക് പതാകപ്രയാണവും സാംസ്കാരിക ഘോഷയാത്രയും ഉണ്ടാവും.

തീര്‍ഥാടന ക്രമീകരണങ്ങള്‍ക്ക് വേണ്ടി 180 വോളന്‍റിയേഴ്സ് ഉണ്ടാവുമെന്ന് കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ്‌ കെ.പീറ്റര്‍ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker