Diocese

ജനരഹിത ദിവ്യബലികളുമായി വ്ളാത്താങ്കര മരിയന്‍ തീര്‍ഥാടന കേന്ദ്രം; വിശുദ്ധവാര തിരുകർമ്മങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ

ദിവ്യബലികള്‍ ഇടവിടാതെ വിശ്വാസികളിലേക്ക്...

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: കെസിബിസിയും നെയ്യാറ്റിന്‍കര രൂപതയും നിദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിച്ച് ജനരഹിത ദിവ്യബലികള്‍ അര്‍പ്പിച്ച്, വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം ജനരഹിതമായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികള്‍ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുന്നു. വിശുദ്ധ വാര തിരുകര്‍മ്മങ്ങളും ജനരഹിതമായി നടത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ വിശ്വാസികളിലെത്തിക്കാനുളള ശ്രമത്തിലാണ് തീര്‍ഥാടന കേന്ദ്രം.

സാങ്കേതിക വൈദഗ്ദ്യം ലഭിച്ച ഇടവകയിലെ യുവാക്കളുടെയും, രൂപതയുടെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സിന്റെയും സഹായത്തോടെയാണ് ദിവ്യബലികള്‍ ഇടവിടാതെ വിശ്വാസികളിലേക്ക് എത്തിക്കുന്നത്.

വിശുദ്ധവാരത്തിൽ ഓശാന ഞായറിന് രാവിലെ 8 നും, പെസഹാ വ്യാഴത്തില്‍ വൈകിട്ട് 6 നും, ദുഖവെളളി ദിനത്തില്‍ ഉച്ചക്ക് ശേഷം 3 മണിമുതലും, ഈസ്റ്റര്‍ ദിനത്തില്‍ രാത്രി 8 മണിമുതലുമാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി മോണ്‍. വി.പി.ജോസ് അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker