Diocese

‘ഫെയ്ത് ക്രിസലിസ്’ – വി.എഫ്.എഫ്. 2020 അവധികാല ബൈബിൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു… ബൈബിൾ ക്വിസ് നടക്കുന്നു

സമയം 2 മുതൽ 3 വരെ...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ വചനബോധന കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അവധികാല ബൈബിൾ പരിശീലനം കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനിലൂടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്നു. ‘ഫെയ്ത് ക്രിസലിസ്’ എന്ന പേരിൽ നടക്കുന്ന വി.എഫ്.എഫ്. 2020 അവധികാല ബൈബിൾ പരിശീലനം ഇന്ന്, പതിനേഴാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്.

Question Paper 1 (LP വിഭാഗം കുട്ടികൾക്കു)

1. ന്യായവിധിക്ക് അർഹനാകുന്നത് ആര്?
2. യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത് ആര്?
3. എവിടെ നിന്നുമാണ് ജ്ഞാനികൾ ജറുസലേമിൽ എത്തിയത്?
4. ജോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് ആര്?
5. വിധിക്കപ്പെടാതിരിക്കാൻ എന്ത് ചെയ്യരുത്?
6. ആദ്യത്തെ നാല് ശിഷ്യന്മാർ ആരെല്ലാം?
7. യേശു ജനിച്ചത് എവിടെ?
8. യോഹന്നന്റെ വസ്ത്രം എങ്ങനെയുള്ളതായിരുന്നു?
9. ——പരിപൂർണ്ണൻ ആയിരിക്കുന്ന പോലെ നിങ്ങളും പരിപൂർണ്ണ ആയിരിക്കുവിൻ?
10. യാക്കോബും സഹോദരൻ യോഹന്നാനും ആരുടെ പുത്രന്മാരായിരുന്നു/
11. യേശു സ്നാനം സ്വീകരിച്ചത് ആരിൽ നിന്നാണ്?
12. യേശുവിന് വിശന്നപ്പോൾ യേശുവിനെ സമീപിച്ചത് ആര്?
13. നിങ്ങൾ ആദ്യം എന്തെല്ലാം അന്വേഷിക്കണമെന്നാണ് പറയുന്നത്?
14. യേശു ആരെപ്പോലെയാണ് പഠിപ്പിച്ചത്?
15. ആരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക?
16. ശരീരത്തിലെ വിളക്ക് എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ?
17. സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ ——- നൽകും?
18. നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ എന്ത് ഭാവിക്കരുത്?
19. യേശു പഠിപ്പിച്ച പ്രാർത്ഥന ഏത്?
20. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ———-ഉം?
21. വ്യാജ പ്രവാചകന്മാർ എങ്ങനെയാണ് വരുന്നത്?
22. ആരെ ഒക്കെയാണ് നിങ്ങൾ ഒരുമിച്ച് സേവിക്കാൻ സാധ്യമല്ല എന്ന് പറയുന്നത്?
23. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവരുടെ മുമ്പിൽ വച്ച് —— അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ?
24. എന്ത് പറഞ്ഞു കൊണ്ടാണ് യേശു ശിഷ്യന്മാരെ വിളിച്ചത്?
25. പിശാച് യേശുവിനെ വിട്ടുപോയപ്പോൾ യേശുവിന്റെ അടുത്ത് വന്ന് യേശുവിനെ ശുശ്രൂഷിച്ചത് ആര്?

Question Paper -2 (UP, HS, +1 to DC)

1. ഇമ്മാനുവൽ എന്ന വാക്കിൻറെ അർത്ഥം?
2. ബെത് ലേഹേമിലെ നവജാതശിശുക്കൾ വധിക്കപ്പെടും എന്ന് പ്രവചിച്ച പ്രവാചകൻ ആര്?
3. എന്തിനുവേണ്ടിയാണ് ഈശോ ജ്ഞാനസ്നാനം സ്വീകരിച്ചത്?
4. ഏത് ഭാഷയിലാണ് മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ടത്?
5. ആർക്കുവേണ്ടിയാണ് മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ടത്?
6. ഈശോയുടെ വംശാവലിയിൽ പ്രതിപാദിച്ചിരിക്കുന്ന 5 സ്ത്രീകൾ ആരെല്ലാം?
7. എത്ര ജ്ഞാനികളാണ് പൗരസ്ത്യദേശത്തെ നിന്നും ഈശോയെ സന്ദർശിക്കാൻ വന്നത്?
8. ഹേറോദേസിൻറെ മരണശേഷം ആരാണ് യൂദയാ ഭരിച്ചത്?
9. ഈശോ തിരഞ്ഞെടുത്ത ആദ്യത്തെ രണ്ട് അപ്പസ്തോലന്മാർ ആരെല്ലാം?
10. സെബദിയുടെപുത്രന്മാർ എന്ന് വിളിക്കപ്പെടുന്ന രണ്ട് ശിഷ്യന്മാർ ആരാണ്?
11. മത്തായിയുടെ സുവിശേഷത്തിൽ എത്ര സുവിശേഷഭാഗ്യങ്ങൾ ഉണ്ട്?
12. മത്തായിയുടെ സുവിശേഷത്തിലെ പുറമേ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പ്രതിപാദിക്കുന്ന സുവിശേഷം ഏത്?
13. ജോസഫിൻറെ പിതാവിൻറെ പേര് എന്ത്?
14. വ്യാജ പ്രവാചകൻ മാരെ എങ്ങനെ മനസ്സിലാക്കാം എന്നാണ് ഈശോ പറയുന്നത്?
15. സ്വർഗത്തിലേക്കുള്ള വാതിൽ എങ്ങനെയുള്ളതാണ്?
16. സുവർണ്ണ നിയമം ഉദ്ധരിക്കുന്നഅദ്ധ്യായവും വാക്യവും ഏത്?
17. ‘നിൻറെ ദൈവമായ കർത്താവിനെപരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു’ ഏത് പഴയനിയമ ഗ്രന്ഥത്തിലാണ് ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്?
18. മത്തായി സുവിശേഷകന്റെ വംശാവലിയിൽ എത്ര തലമുറകളാണുള്ളത്?
19. ‘ഈജിപ്റ്റിൽ നിന്ന് ഞാൻ എൻറെ പുത്രനെ വിളിചു എന്നു പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തത് പൂർത്തിയാകാനാണിത്’ ഏത് പ്രവാചകനാണ് ഇപ്രകാരം അരുളിച്ചെയ്തത്?
20. ദാനധർമ്മം, പ്രാർത്ഥന, ഉപവാസം എന്നിവയെക്കുറിച്ച് ഈശോ പഠിപ്പിക്കുന്ന അധ്യായം ഏത്?
21. സുവിശേഷഭാഗ്യങ്ങൾ പഠിപ്പിക്കുമ്പോൾ ഈശോ ഏത് പട്ടണത്തിൽ ആയിരുന്നു?
22. യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു എവിടെ ചെന്ന് പാർത്തു എന്നാണ് സുവിശേഷം പറയുന്നത്?
23. യേശുവിൻറെ പ്രസംഗത്തിന്റെ ഉള്ളടക്കം എന്ത്?
24. ബെത് ലേഹേം എന്ന വാക്കിന്റെ അർത്ഥം?
25. സ്നാപകയോഹന്നാൻ പഴയനിയമത്തിലെ ഏതു പ്രവാചകനെയാണ് ഓർമ്മപ്പെടുത്തുന്നത്?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker