Synod

കൂട്ടായ്മയുടെ അത്യപൂർവ്വമായ സിനഡ് സമ്മേളനം

“ഐക്യദാർഢ്യം, പങ്കാളിത്തം, പ്രേഷിതദൗത്യം”...

ഫാദർ വില്യം നെല്ലിക്കൽ

പാപ്പാ ഫ്രാൻസിസ് വിളിച്ചുകൂട്ടുന്ന ഈ സിനഡിന് 2021 ഒക്ടോബർ 17 ഞായറാഴ്ച പ്രാദേശിക തലത്തിൽ എല്ലാ രൂപതകളിലും ആരംഭംകുറിക്കും. “ഐക്യദാർഢ്യം, പങ്കാളിത്തം, പ്രേഷിതദൗത്യം” – ഇതാണ് മെത്രാന്മാരുടെ ഈ 16-ാമത് സിനഡ് സമ്മേളത്തിന്റെ പഠന വിഷയം.

സാധാരണ ഗതിയിൽ സഭയിലെ മെത്രാന്മാരുടെ സംഘം പാപ്പായുടെ അദ്ധ്യക്ഷതയിൽ മാത്രം പഠിക്കുകയും പരിചിന്തനം ചെയ്യുകയും ചെയ്യുന്ന സിനഡ് സമ്മേളനം, ചരിത്രത്തിൽ ആദ്യമായാണ് ആഗോളതലത്തിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്നത്. അതിനാൽത്തന്നെ ഈ സിനഡ് മൂന്നു ഘട്ടമായി 2021 ഒക്ടോബർ മുതൽ മാർച്ച് 2023-വരെ നീളുന്നതാണ്.

1. സിനഡിന്റെ ആദ്യഘട്ടം – ഇടവകകളിലെ അൽമായരെയും പങ്കെടുപ്പിക്കുന്നതാണ്. ഇത് 2021 ഒക്ടോബർ മുതൽ 2022 ഏപ്രിൽ മാസംവരെ നീണ്ടുനിൽക്കും. പ്രാദേശിക സഭയുടെ രൂപതാ തലത്തിലുള്ള സിനഡ് സമ്മേളനം.

2. രണ്ടാം ഘട്ടം – ഭൂഖണ്ഡങ്ങളുടെ തലത്തിലുളളതാണ്. ഇത് 2022 സെപ്തംബർ മുതൽ 2023 മാർച്ചുവരെ നീളുന്നതാണിത്.

3. മൂന്നാം ഘട്ടം സിനഡ് – വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ മെത്രാന്മാരും ആഗോള സഭാ പ്രതിനിധികളും, ഇതര ക്രൈസ്തവ സമൂഹങ്ങളിലെ അദ്ധ്യക്ഷന്മാരും നിരീക്ഷകരായി സന്നിഹിതരാകുന്ന സമ്മേളനമാണ്. ആഗോളസഭയുടെ 16-ാമത് സിനഡ് സമ്മേളനം.

തുടരും…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker