Synod

കൂട്ടായ്മയുടെ സിനഡു സമ്മേളനത്തിന് തുടക്കമായി

ദൈവം നല്കിയ ഐക്യത്തിന്റ ദാനം അനുഭവിക്കുന്ന ഒരു സഭാസമൂഹവും ദൈവജനവുമായി വളരാൻ...

ഫാദർ വില്യം നെല്ലിക്കൽ

ഒക്ടോബർ 17 ഞായർ പ്രാദേശിക സഭയുടെ സിനഡു സമ്മേളനം: 2021 ഒക്ടോബർ 17- മുതൽ 2022 ഏപ്രിൽ വരെ സമയപരിധിയിലാണ് നടക്കുവാൻ പോകുന്നത്. ഒക്ടോബർ 10-ന് ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് സിഡിന്റെ ഔപചാരികമായ ഉൽഘാടനം പാപ്പാ ഫ്രാൻസിസ് നിർവ്വഹിക്കുകയുണ്ടായി.

ഇന്ന് ഒക്ടോബർ 17-ന് ഭാരതത്തിലെ എല്ലാ രൂപതകളുടെയും ഭദ്രാസന ദേവാലയങ്ങളിൽ മെത്രാന്മാർ വിശ്വാസികൾക്കൊപ്പം ദിവ്യബലി അർപ്പിച്ചുകൊണ്ടാണ് പ്രാദേശിക സഭയിലെ കൂട്ടായ്മയുടെ സിനഡു സമ്മേളനത്തിനായി വിശ്വാസികളെ ആഹ്വാനംചെയ്തത്.

1) സിനഡിന്റെ പ്രചോദകൻ പരിശുദ്ധാത്മാവ്:
പ്രാദേശിക സഭകളിൽ തുടക്കമിടുന്നതും 2023 ഒക്ടോബറിൽ വത്തിക്കാനിൽ സമാപിക്കുന്നതുമായ ഈ അത്യപൂർവ്വ സിനഡു സമ്മേളനം പാപ്പാ ഫ്രാൻസിസാണ് വിളിച്ചുകൂട്ടിയതെങ്കിലും ഇതിൻറെ പ്രചോദകൻ പരിശുദ്ധാത്മാവാണെന്ന് പാപ്പാ തന്നെ ഏറ്റുപറയുന്നു. ലോകമെമ്പാടുമുള്ള വിവിധ സഭാസമൂഹങ്ങളെയും സംസ്കാരങ്ങളെയും കൂട്ടിയിണക്കി ഒരുമിച്ചു മുന്നേറാൻ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവ്, മാനവികതയുടെ വേദനയുടേയും യാതനയുടേയും പ്രതിസന്ധികളുടേയും കാലഘട്ടത്തെ കൂട്ടായ്മയോടെ അഭിമുഖീകരിക്കാൻ ഈ സിനഡു സമ്മേളനത്തിലൂടെ എല്ലാ ക്രൈസ്തവ മക്കളെയും ക്ഷണിക്കുകയും നയിക്കുകയും ചെയ്യുന്നു.

2) “എല്ലാവരും ഒന്നായിരിക്കുന്നതിന്…”:
വിശുദ്ധ യോഹന്നാന്റെ (17:21) സുവിശേഷത്തിൽ വായിക്കുന്ന ഐക്യത്തിനായുള്ള ക്രിസ്തുവിന്റെ ഈ പ്രാർത്ഥന സിനഡിൽ പ്രതിഫലിക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിക്കുന്നു. സഭയിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും അൽമായരും ഐക്യത്തിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും വിളിക്കപ്പെട്ടിരിക്കുന്നവെന്നത് ഈ സിനഡിൻറെ പ്രത്യേക സന്ദേശമാണ്. ജ്ഞാനസ്നാനത്തിലൂടെ തൻറെ മക്കളായും ജനമായും സകലരെയും വിളിക്കുന്ന ദൈവം നമ്മെ ഈ സിനഡിലൂടെ വീണ്ടും ഒരു സാഹോദര്യ കൂട്ടായ്മയിൽ ആശ്ലേഷിക്കുകയാണ്.

അതിനാൽ ദൈവജനത്തിന്റെ കൂട്ടായ യാത്രയിൽ സിനഡിലൂടെ മുന്നേറാൻ നമുക്കു പരിശ്രമിക്കാം. ദൈവം നല്കിയ ഐക്യത്തിന്റ ദാനം അനുഭവിക്കുന്ന ഒരു സഭാസമൂഹവും ദൈവജനവുമായി വളരാൻ രൂപതാതലത്തിലും ഇടവകതലത്തിലും ലഭ്യമാകുന്ന സിനഡിന്റെ പഠനങ്ങളിലും പരിചിന്തനത്തിലും നമുക്ക് പങ്കുചേരാം.

തുടരും…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker