Kerala

സിൽവെസ്റ്റർ 2021-2022 ലോഗോ പ്രകാശനം ചെയ്തു

2022 ജനുവരി 9-ന് ഫോർട്ടുകൊച്ചിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വെച്ചായിരിക്കും സമ്മാനങ്ങൾ നൽകുന്നത്...

ജോസ് മാർട്ടിൻ

കൊച്ചി: അഞ്ഞൂറിലധികം വർഷങ്ങളായി ആഘോഷിക്കപ്പെടുന്ന കൊച്ചിയിലെ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങൾ കൊച്ചി രൂപതാ കെ.സി.വൈ.എം. ഉം, രൂപതാ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (H.R.D.) സംയുക്തമായി സംഘടിപ്പിക്കുന്ന “സിൽവെസ്റ്റർ 2021-2022”-ന്റെ ലോഗോ പ്രകാശനം കൊച്ചി രൂപതാ വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി നിർവഹിച്ചു.

മട്ടാഞ്ചേരി ജീവമാതാ പള്ളിയുടെ മുന്നിൽ നിന്ന് തുടങ്ങി എറണാകുളം ജില്ലയുടെ തെക്കേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തുവരെയുള്ള ബീച്ച് റോഡിലേയും, ഹാർബർ പാലം മുതൽ നസ്രത്തു പ്രദേശങ്ങളിലെ റോഡുകളിലേയും, തോപ്പുംപടിയിൽ നിന്ന് പപ്പങ്ങാമുക്ക് വരെയുള്ള റോഡിലേയും ഇരുവശങ്ങളിലുമുള്ള ഭവനങ്ങൾക്കാണ് ഈ ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കാനാകുക. 2021 ഡിസംബർ 23 മുതൽ 2022 ജനുവരി 2 വരെയുള്ള കാലയളവാണ് മത്സര സമയമായി നിശ്ചയിച്ചിട്ടുള്ളത്. ഫലപ്രഖ്യാപനം 2022 ജനുവരി 2-നു നടത്തപ്പെടുമെന്നും ഡിസംബർ 23-നും ജനുവരി 2-നും ഇടയിൽ വൈകുന്നേരങ്ങളിൽ ആറിനും പത്തിനും ഇടയ്ക്കുള്ള സമയങ്ങളിലായിരിക്കും ജഡ്ജിംഗ് പാനൽ മത്സരയിടങ്ങൾ സന്ദർശിച്ച് വിധിനിർണ്ണയ തീരുമാനങ്ങൾ എടുക്കുന്നത്. 2022 ജനുവരി 9-ന് ഫോർട്ടുകൊച്ചിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വെച്ചായിരിക്കും സമ്മാനങ്ങൾ നൽകുന്നത്.

അതോടൊപ്പം, മത്സരദിനങ്ങളിലെ സായ്ഹാനങ്ങളിൽ കൊച്ചിയുടെ പൈതൃക സംബന്ധിയായ കാലാരൂപങ്ങളും, ഭക്ഷണങ്ങളും ആസ്വദിക്കുവാനുമുള്ള പ്രോഗ്രാമുകളും, സ്റ്റാളുകളും കോവിഡ്-19 പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പന, സെക്രട്ടറി ജെയ്ജിൻ ജോയ്, കൊച്ചി രൂപതാ പി.ആർ.ഒ. ഫാ.ജോണി സേവ്യർ, കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജിക്സൺ പീറ്റർ, അനിൽ ഫ്രാൻസീസ് എന്നിവർ സന്നിഹിതരായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker