Vatican

ക്രിസ്തുവിൽ ഐക്യപ്പെട്ട് നമ്മുടെ ശുശ്രൂഷയിലും സേവനത്തിലും കൂടുതൽ സജീവമാകണം; മലയാളി വൈദീക-സന്യസ്തരോട് കർദിനാൾ അന്തോണിയോ താഗ്ലെ

റോമിലെ ലത്തീൻ വൈദീക-സന്യസ്തരുടെയും വൈദീകവിദ്യാർത്ഥികളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു "Get-together and Talk" പ്രോഗ്രാം...

സ്വന്തം ലേഖകൻ

റോം: നമ്മെളെല്ലാവരും ക്രിസ്തുവിനോടൊപ്പം ക്രിസ്തുവിൽ ഐക്യപ്പെട്ട് നമ്മുടെ ശുശ്രൂഷയിലും സേവനങ്ങളിലും സജീവമാകണമെന്നും ഇവരണ്ടും വ്യത്യസ്തങ്ങളായ തലങ്ങളല്ല മറിച്ച് ഒന്നിച്ച് പോകേണ്ടവയാണെന്നും ഭാഷ, റീത്ത് തുടങ്ങിയ വേർതിരുവകളെ മറികടന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരാകണം നമ്മളെന്നും സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ. ഈ മാസം 26-ന് വത്തിക്കാനടുത്തുള്ള വിശുദ്ധ സ്നാപകയോഹന്നാന്റെ ബസിലിക്കായിൽ നടന്ന “Get-together and Talk” പ്രോഗ്രാമിൽ പങ്കെടുത്ത അൻപതോളം വരുന്ന വൈദീക-സന്യാസ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

26 ശനിയാഴ്ച രാവിലെ 10 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിച്ച “Get-together and Talk” പ്രോഗ്രാമിൽ “United in Christ, Committed in Ministry and Service” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു കർദിനാൾ സംസാരിച്ചത്. റോമിലെ ലത്തീൻ വൈദീക-സന്യസ്തരുടെയും വൈദീകവിദ്യാർത്ഥികളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു “Get-together and Talk” പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്.

OSJ സന്യാസസഭാ ജനറൽ റവ.ഡോ.ജോൺ ആട്ടുള്ളി OSJ പൊന്നാടയണിച്ച് സ്വീകരിക്കുകയും, റോമിലെ ലത്തീൻ മലയാളീ സമൂഹത്തിന്റെ ഇടവക വികാരിയായ ഫാ.സനു ജോസഫ് കേരള ലത്തീൻ സമൂഹത്തെ കർദിനാളിന് പരിചയപ്പെടുത്തുകയും, ഫാ.ജോർജ് കടവുങ്കൽ കർദിനാളിന് ലത്തീൻ മലയാളീ സമൂഹത്തെ പ്രതിനിധീകരിച്ച് സ്നേഹോപഹാരം നൽകുകയും ചെയ്തു.

റോമിലെ ലത്തീൻ വൈദീക-സന്യസ്തരുടെയും വൈദീകവിദ്യാർത്ഥികളുടെയും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഫാ.ബെൻബോസ്, ഫാ.ജോർജ്, ബ്രദർ അഭിക്ഷേക് എന്നിവരുടെ സംഘാടന മികവിലായിരുന്നു “Get-together and Talk” പ്രോഗ്രാം യാഥാർഥ്യമായത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker