Vatican

വൈദികര്‍ വ്യക്തിപരമായ താല്പര്യങ്ങളിലും നേട്ടങ്ങളിലും ലക്ഷ്യം വയ്ക്കാതെ, ക്രിസ്തുവില്‍ കണ്ണുറപ്പിച്ച് ജീവിക്കണം ഫ്രാന്‍സിസ് പാപ്പാ.

ലൗകികനായ ഒരു പുരോഹിതന്‍ പുരോഹിതനായി ജീവിക്കുമ്പോഴും അയാളെ വിജാതീയനായി മാത്രമെ കാണാന്‍ സാധിക്കൂ

അനില്‍ ജോസഫ്

വത്തിക്കന്‍ സിറ്റി  :  വൈദികര്‍ വ്യക്തിപരമായ താല്പര്യങ്ങളിലും നേട്ടങ്ങളിലും ലക്ഷ്യം വയ്ക്കാതെ, ക്രിസ്തുവില്‍ കണ്ണുകളുറപ്പിച്ച് ജീവിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ.
ഇന്നലെ പെസഹാവ്യാഴാഴ്ച ദിനത്തില്‍ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍വച്ച് വിശുദ്ധതൈലങ്ങള്‍ വെഞ്ചരിക്കുന്നതിനുവേണ്ടി യുള്ള വിശുദ്ധബലിമദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിലാണ് വൈദികര്‍ക്കുളള ഈ  നിര്‍ദേശം.

ലൗകികനായ ഒരു പുരോഹിതന്‍ പുരോഹിതനായി ജീവിക്കുമ്പോഴും അയാളെ വിജാതീയനായി മാത്രമെ കാണാന്‍ സാധിക്കൂ എന്നും പാപ്പ ഓർമിപ്പിച്ചു.
വൈദികര്‍ ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കേതിന്റെ ആവശ്യകതയും പാപ്പ കൂട്ടച്ചേര്‍ത്തു.

ഒരു വൈദികനായിരിക്കുക എന്നത് വളരെ വലിയ  കൃപയാണെന്നും, സ്വന്തം നന്മയെ ക്കാള്‍,
ക്രൈസ്തവ വിശ്വാസികളുടെ നന്മ്മക്ക്‌ വേണ്ടിയുള്ള   കൃപയാണ് പൗരോഹിത്യം എന്നും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രഭാഷണത്തില്‍ വൈദികരോട് പറഞ്ഞു.

ശുദ്ധമായ മനസ്സാക്ഷിയുള്ള പുരോഹിതരുടെ സേവനം സഭാതനയര്‍ അര്‍ഹിക്കുന്നു എന്നും, അത് അവര്‍ക്ക് ലഭ്യമാകേണ്ടത് ഒരു ആവശ്യമാണെന്നും പറഞ്ഞ പാപ്പാ പറഞ്ഞു, ദൈവത്താല്‍ സ്നേഹിക്കപ്പെട്ടും ക്ഷമിക്കപ്പെട്ടും, ജീവിക്കുവാന്‍ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും, ദൈവത്തോട് വിശ്വസ്തരായിരിക്കാനും വൈദികരെ ഓർമിപ്പിച്ചു.

വൈദികരുടെ നോട്ടം ക്രിസ്തുവിലല്ലെങ്കില്‍ തിന്മയുടെ വസ്തുക്കളിലേക്ക് പുരോഹിതന്‍ ആകര്‍ഷിക്കുകയും കപടബിംബങ്ങള്‍ വൈദികരെ സ്വാധീനിക്കുമെന്നും പാപ്പ പറഞ്ഞു.

ആഗോള കത്തോലിക്കാ സഭയിലെ നോമ്പാചരിക്കുമ്പോൾ  ഇത് മൂന്നാംതവണയാണ് വൈദികര്‍ക്കുളള കര്‍ശനമായ നിര്‍ദേശങ്ങള്‍ പാപ്പ നല്‍കുന്നത്.

വൈദികര്‍ സഭയിലെ സ്ഥിതിവിവരക്കണക്കുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുന്നതും  തിന്മയാണെന്ന് പാപ്പാ ഓർമിപ്പിച്ചു.. വിശ്വാസികളെ വെറും അക്കങ്ങളിലേക്ക് ഒതുക്കാന്‍ ശ്രമിക്കരുതെന്ന് പാപ്പാ പറഞ്ഞു. ദൈവാനുഗ്രഹങ്ങളെ ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അളക്കാനാകില്ലെന്നും പാപ്പാ എടുത്തുപറഞ്ഞു.

കൂടാതെ വൈദികന്‍ സ്വന്തം കാര്യക്രമങ്ങളുടെയും പ്രവൃത്തികളുടെയും വിജയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ഒരു തിന്മയാണ്. ദൈവത്തിന്റെ നിഗൂഢതയ്ക്കും രഹസ്യത്മികതയ്ക്കും ഇടം നല്‍കാതെ, സ്വന്തം പരിപാടികളുടെ കാര്യക്ഷമതയിലും വിജയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുതരം പ്രവൃത്തനരീതിയാണ് അതെന്നും പാപ്പാ വിശദീകരിച്ചു.

പുരോഹിതരുടെ ജീവിതത്തിലെ ഇത്തരം കപടബിംബങ്ങളെ തിരിച്ചറിയുവാനും വ്യക്തമാക്കിക്കൊടുക്കുവാനും ക്രിസ്തുവിന് മാത്രമേ കഴിയൂ എന്ന് പറഞ്ഞ പാപ്പാ, വൈദികര്‍ തങ്ങളുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള മൂഢവിഗ്രഹങ്ങളുടെ സാന്നിധ്യം തിരിച്ചറിയുമ്പോള്‍ അവ ദൈവത്തിന് മുന്‍പില്‍ സമര്‍പ്പിക്കുകയും, അതുവഴി ദൈവത്തിന്റെ അനുഗ്രഹത്താല്‍ അവയെ ജീവിതത്തില്‍നിന്ന് പിഴുതെറിയാനും നശിപ്പിക്കാനും പരിശ്രമിക്കണമെന്നും പരിശുദ്ധ പിതാവ്  ഓർമിപ്പിച്ചു.

 

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker