Kerala

കടലിൽ മനുഷ്യഭിത്തി നിർമ്മിച്ച് പ്രതിക്ഷേധിച്ച് കെ.സി.വൈ.എം.

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു...

ജോസ് മാർട്ടിൻ

ആലപ്പുഴ: തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ കടപ്പുറത്ത് കടലിൽ മനുഷ്യ മതിൽ നിർമ്മിച്ച് പ്രധിഷേധിച്ചു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ.ജിജു അറക്കതറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനം ഉറ്റകെട്ടായി മുമ്പിൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശ ജനതയ്ക്ക് നീതി ലഭിക്കുന്നത് വരെ സമരമുഖത്ത് തുടരുമെന്നും, ഇത് ഒരു തുടക്കം മാത്രമാണെന്നും കെ.സി.വൈ.എം. സംസ്ഥാന അധ്യക്ഷൻ ശ്രീ.ഷിജോ ഇടയാടിയിൽ അറിയിച്ചു.

ആലപ്പുഴ രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ആലപ്പുഴ രൂപത ഡയറക്ടർ ഫാ. തോമസ് മണിയാപൊഴിയിൽ, ആലപ്പുഴ രൂപത പ്രസിഡന്റ്‌ വർഗീസ് മാപ്പിള എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡെലിൻ ഡേവിഡ്, ലിനു വി. ഡേവിഡ്, സ്മിത ആന്റണി, ലിനറ്റ് വര്‍ഗ്ഗീസ്, സി.റോസ് മെറിൻ sd എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം സ്വന്തം മണ്ണും, തൊഴിലും നഷ്ട്ടപ്പെടുന്ന അതിജീവനത്തിനും, ഉപജീവനത്തിനുമായി പോരാടുന്ന കടലിന്റെ മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യപ്പെട്ട് കേരളത്തിലെ മുപ്പത്തി രണ്ട് കത്തോലിക്കാ രൂപതകളിലും തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker