India

സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവരാകാമെന്ന് കർദ്ദിനാൾ താഗ്ലെയുടെ ഉദ്‌ബോധനം

24 ചൊവ്വാഴ്ച ആരംഭിച്ച 34-ാമത് പ്ലീനറി അസംബ്ലി 2023 ജനുവരി 30 ന് ഉച്ചയ്ക്ക് 1 മണിയോടെ സമാപിക്കും...

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: സഭയിലും സമൂഹത്തിലും കൂട്ടായ്മയും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ കത്തോലിക്കാ തിരുസഭയുടെ സുവിശേഷവത്ക്കരണ കാര്യങ്ങളുടെ തലവൻ കർദ്ദിനാൾ അന്തോണിയോ ലൂയിസ് താഗ്ലെയുടെ ഉദ്‌ബോധനം. 2023 ജനുവരി 24 ചൊവ്വാഴ്ച ബാംഗ്ലൂരിൽ ലത്തീൻ സഭയുടെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 34-ാമത് പ്ലീനറി അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെ സന്ദേശത്തിലൂടെ നമ്മുടെ സമൂഹത്തെ സമാധാനപൂർണ്ണമായ സമൂഹമാക്കി മാറ്റേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സിസിബിഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലി അനുഗ്രഹ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ജോർജ് ആന്റണിസ്വാമി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചു. സിസിബിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്പ് അനിൽ കൂട്ടോ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദിയും അർപ്പിച്ചു.

അധ്യക്ഷ പ്രസംഗത്തിൽ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഇന്ത്യയുടെ മനോഹരമായ വൈവിധ്യത്തെക്കുറിച്ച് വിവരിച്ചു. മതങ്ങൾ, വ്യത്യസ്ത ആത്മീയ ദർശനങ്ങൾ, സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ, സാമൂഹിക തലങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന നൂലുകൾ ഉൾക്കൊള്ളുന്ന നെയ്ത്തുശാലയാണ് നമ്മുടെ രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആഴമായ ആത്മീയതയ്‌ക്കൊപ്പം നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഘടനയെ ശിഥിലമാക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നമ്മുടെ സാഹചര്യത്തിൽ യേശുവിന്റെ കഥ പറയൽ: ഒരു സിനഡൽ വഴി” എന്ന വിഷയത്തിലൂന്നിയാണ് 34-ാമത് പ്ലീനറി അസംബ്ലി മുന്നോട്ട് പോകുന്നത്. ചടങ്ങിൽ വച്ച് കർദിനാൾ താഗ്ലെ അടിസ്ഥാന ക്രൈസ്തവസമൂഹങ്ങൾക്ക് വേണ്ടിയുള്ള മാർഗരേഖ പ്രകാശനം ചെയ്തു.

24 ചൊവ്വാഴ്ച ആരംഭിച്ച 34-ാമത് പ്ലീനറി അസംബ്ലി 2023 ജനുവരി 30 ന് ഉച്ചയ്ക്ക് 1 മണിയോടെ സമാപിക്കും. 132 രൂപതകളും 190 ബിഷപ്പുമാരും അടങ്ങുന്നതാണ് സിസിബിഐ എന്ന ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker