India

മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം അ​ഭി​ഷി​ക്ത​നാ​യി

മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം അ​ഭി​ഷി​ക്ത​നാ​യി

സാ​​​ഗ​​​ർ: പ്രാ​​​ർ​​​ത്ഥ​​​നാ നി​​​ർ​​​ഭ​​​ര​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം മെ​​​ത്രാ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സാ​​​ഗ​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ മെ​​​ത്രാ​​​നാ​​​യ മാ​​​ർ അ​​​ത്തി​​​ക്ക​​​ള​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ആ​​​യി​​​ര​​​ങ്ങ​​​ൾ സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു.

സാ​​​ഗ​​​ർ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ. രാ​​​വി​​​ലെ 9.30-നു ​​​ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ​​നി​​​ന്നു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നും നി​​​യു​​​ക്ത​​​മെ​​​ത്രാ​​​നും മ​​​റ്റു മെ​​​ത്രാ​​ന്മാ​​​രും വൈ​​​ദി​​​ക​​​രും പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി ക​​​ത്തീ​​​ഡ്ര​​​ലി​​​ലേ​​​ക്കെ​​​ത്തി.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത്, ഭോ​​​പ്പാ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ കൊ​​​ർ​​​ണേ​​​ലി​​​യോ, ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി. പു​​​തി​​​യ മെ​​​ത്രാ​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ.​ ​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്തകു​​​ള​​​ങ്ങ​​​ര (നാ​​​ഗ്പു​​​ർ), മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് (തൃ​​​ശൂ​​​ർ), മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് (ത​​​ല​​​ശേ​​​രി), സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, എം​​​എ​​​സ്ടി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​കു​​​ര്യ​​​ൻ അ​​​മ്മാ​​​ന​​​ത്തു​​​കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം 25 മെ​​​ത്രാ​​ന്മാ​​​രും എം​​​എ​​​സ്ടി സ​​​മൂ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ 350-ഓ​​​ളം വൈ​​​ദി​​​ക​​​രും ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ന്യ​​​സ്ത​​​രും മെ​​​ത്രാ​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും കോ​​ട്ട​​യം ക​​​ടു​​​വാ​​​ക്കു​​​ളം ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ഇ​​​ട​​​വ​​​ക​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്തി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് എം​​​.എ​​​സ്.ടി. സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ മാ​​​ർ അ​​​ത്തി​​​ക്ക​​​ളം അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ​​​ത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker