Diocese

കഠ്‌വ സംഭവം: തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം അനുസ്‌മരിച്ചു

കഠ്‌വ സംഭവം: തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം അനുസ്‌മരിച്ചു

സ്വന്തം ലേഖകൻ

വെള്ളറട : രാജ്യത്ത്‌ കുഞ്ഞുങ്ങളോടും, ദളിത്‌ സമുദായത്തോടും തുടർച്ചയായി നടന്നുവരുന്ന സംഘടിതമായ അക്രമങ്ങളിലും, കൊലപാതകങ്ങളിലും തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം ശക്തമായി പ്രതിഷേധിച്ചു. ജമ്മു കാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരി ബാലികയെ മൃഗീയമായി പീഢിപ്പിച്ച്‌ കൊന്ന സംഭവം ലോകമന:സാക്ഷിയ്‌ക്കു മുമ്പിൽ ഭാരതത്തിന്‌ തല താഴ്‌ത്തേണ്ടിവന്നതായി യോഗം അഭിപ്രായപ്പെട്ടു.

കഠ്‌വ, യു.പി., ഗുജറാത്ത്‌ തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും കുഞ്ഞുകുട്ടികളും, ദലിത്‌ സമുദായത്തിലെ പെൺകുട്ടികളും, ന്യൂനപക്ഷ സമുദായങ്ങളും നിരന്തരം പീഢിപ്പിക്കപ്പെടുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾ നിയന്ത്രിക്കേണ്ടവർ തന്നെ പ്രതികളായി മാറുന്ന സംഭവം വേദനയുടെ തീവ്രത കൂട്ടുന്നതായും യോഗം വിലയിരുത്തി.
കഠ്‌വ സംഭവത്തില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ആത്മാവിന്‌ നിത്യശാന്തി നേർന്നുകൊണ്ടാണ് അനുസ്‌മരണ യോഗം നടത്തിയത്.

തീർത്ഥാടനകേന്ദ്രം ഡയറക്‌ടർ മോൺ. ഡോ.വിൻസെന്റ്‌ കെ. പീറ്റർ യോഗം ഉത്‌ഘാടനം ചെയ്‌തു. സംഗമവേദിയിൽ നടന്ന മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രാർത്ഥനാ ശുശ്രൂഷയിൽ തീർത്ഥാടകരും, വിശ്വാസികളുമടക്കം നൂറുകണക്കിന്‌ പേർ പങ്കെടുത്തു. തീർത്ഥാടന കമ്മിറ്റിയും, സംഘാടകസമിതിയും ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker