India

മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ എം.പ്രേമയുടെ പത്രക്കുറിപ്പ്

മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ എം.പ്രേമയുടെ പത്രക്കുറിപ്പ്

കഴിഞ്ഞ മാർച്ച് 19ന് ഈ ഭവനത്തിൽ ആശ്രയം തേടിയെത്തിയ ഒരു യുവതി മേയ് ഒന്നിന് ഒരു കുട്ടിക്കു ജന്മം നല്കി. കുട്ടിയെ ശിശുക്ഷേമസമിതിയെ ഏല്പിക്കുന്നതായി യുവതി ഭവനത്തിന്‍റെ രജിസ്റ്ററിൽ എഴുതിക്കൊടുക്കുകയും ചെയ്തു. ഭവനത്തിലെ പതിവനുസരിച്ചു യുവതിയും അവരുടെ രക്ഷാകർത്താക്കളും നിർമൽ ഹൃദയിലെ ജോലിക്കാരിയായ അനിമ ഇന്ദ്‌വാറും കൂടി ശിശുക്ഷേമസമിതിയിലേക്ക് എന്നുപറഞ്ഞ് കുഞ്ഞിനെ കൊണ്ടുപോയി. കുഞ്ഞിനെ കൈപ്പറ്റിയതായുള്ള ഏതെങ്കിലും രേഖ മിഷനറീസ് ഓഫ് ചാരിറ്റിക്കു നൽകുന്ന പതിവില്ല. ജൂലൈ മൂന്നിന് അനിമ ഇന്ദ്‌വാറിനെ ശിശുക്ഷേമസമിതിയിലേക്കു വിളിപ്പിച്ചു. ഇവർ പണം വാങ്ങി കുഞ്ഞിനെ ആർക്കോ കൊടുത്തതായി ആരോപണമുയർന്നിരുന്നു. ചോദ്യം ചെയ്യലിൽ അവർ കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏല്പിച്ചിട്ടില്ലെന്ന് സമ്മതിച്ചു. ശിശുക്ഷേമസമിതി അധികൃതർ അനിമ ഇന്ദ്‌വാറിനെ പോലീസിലേല്പിച്ചു. കുഞ്ഞിന്‍റെ അമ്മയായ യുവതിയും അനിമയും ചേർന്ന് കുഞ്ഞിനെ അന്നുതന്നെ ശിശുക്ഷേമസമിതിക്കു കൈമാറി.

ജൂലൈ നാലിന്, സിസ്റ്റർ കൊൺസീലിയയെയും നിർമൽഹൃദയിലെ സുപ്പീരിയറായ സിസ്റ്റർ മാരി ദിയാന്നെയെയും പോലീസ് ചോദ്യം ചെയ്തു. സിസ്റ്റർ കൺസീലിയയെ പോലീസ് അറസ്റ്റ് ചെയ്‌തു ജയിലിലാക്കി. സിസ്റ്റർ ദിയാന്നെയെ അടുത്ത ദിവസം വൈകുന്നേരം ഏഴുവരെ പോലീസ് സ്റ്റേഷനിൽ നിർത്തിയശേഷം വിട്ടയച്ചു. അന്നു തന്നെ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ ശിശുസംരക്ഷണ ഓഫീസറോടൊപ്പം നിർമൽ ഹൃദയിലെത്തി അവിടെ താമസിച്ചിരുന്ന 11 അവിവാഹിതകളായ ഗർഭിണികളെയും അമ്മമാരെയും അവിടെനിന്നു കൊണ്ടുപോയി. മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്‍റെയും മുന്നിലൂടെയാണ് ഇവരെ അവഹേളിതരാക്കി കൊണ്ടുപോയത്.

അവിടെ തീർന്നില്ല പകനിറഞ്ഞ അധികൃതരുടെ നടപടികൾ. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഹിനൂവിലെ ശിശുഭവനം അവർ റെയ്ഡ് ചെയ്തു. അവിടെയുണ്ടായിരുന്ന 22 കുട്ടികളെയും ശിശുക്ഷേമസമിതി പ്രവർത്തകർ കൊണ്ടുപോയി. രോഗബാധിതനായ ഒരു കുട്ടിയെ പിന്നീട് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ശിശുഭവനത്തിലുണ്ടായിരുന്ന എല്ലാ രേഖകളും പിടിച്ചെടുത്തു. രണ്ടാഴ്ച മുന്പു “ശിശുസംരക്ഷണത്തിൽ മികച്ച സാഹചര്യം പുലർത്തുന്ന സ്ഥാപനം’ എന്നു വിശേഷിപ്പിച്ച ഉദ്യോഗസ്ഥർ തന്നെയാണ് ഇതും ചെയ്തത്. എന്താണ് ഇതിന്‍റെയൊക്കെ അർഥം?

രാജ്യത്തെ അഗതികളെയും രോഗികളെയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനാണ്. ഭരണകൂടത്തിന് അതു സാധിക്കാത്ത ഒരു രാജ്യത്ത് ആരെങ്കിലും സഹജീവികളോടു കാരുണ്യം കാട്ടുന്നുവെങ്കിൽ ആ കരങ്ങളും തട്ടിമാറ്റുന്നതാണോ ജനാധിപത്യം? അതാണോ സാമൂഹ്യക്ഷേമം? സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള വകുപ്പു കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രി ഇതൊന്നും അറിയാതെയാണോ റെയ്ഡിന് ഉത്തരവിടുന്നത്?

ഏതായാലും മിഷനറീസ് ഓഫ് ചാരിറ്റി തങ്ങളുടെ ദൗത്യത്തിൽനിന്ന് അണുവിട വ്യതിചലിക്കാൻ ഉദ്ദേശിക്കുന്നില്ല. നീതിന്യായ വ്യവസ്ഥയിലും അന്വേഷണ ഉദ്യോഗസ്ഥരിലും തങ്ങൾക്കു പൂർണവിശ്വാസമുണ്ടെന്നും നീതി പുലരുമെന്നുതന്നെയാണ് ഉറച്ചബോധ്യമെന്നും പൂർണഹൃദയത്തോടെയുള്ള സേവനസപര്യ അഭംഗുരം തുടരുമെന്നും സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ വ്യക്തമാക്കിയിട്ടുണ്ട്. യേശുക്രിസ്തുവിന്‍റെ ഉദ്‌ബോധനങ്ങളെ പിഞ്ചെല്ലുന്ന ഒരു സന്യാസിനീസമൂഹത്തിന്, കാരുണ്യത്തിന്‍റെ കടലായിരുന്ന മദർ തെരേസയുടെ സമൂഹത്തിന് ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനാവും, തീർച്ച.

കടപ്പാട് : ദീപിക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker