Daily Reflection

നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം

നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം

നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം

ഏശയ്യാ 26,7-9.12.16-19
മത്തായി 11 : 28-30

“എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌”.

സ്നേഹമുള്ളവരെ, ക്രിസ്തു, നമ്മുടെ വേദനകൾക്കും പ്രയാസങ്ങൾക്കും ആവലാതികൾക്കും ഒരു പോംവഴി പറഞ്ഞു തരുന്നു. ക്രിസ്തു നമുക്ക് ഉറപ്പുതരികയാണ് – “എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌” എന്ന ഉപദേശിച്ചത്തിലൂടെ.

നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാകണമെങ്കിൽ സ്വാഭാവികമായും ഓരോദിവസവും നുകം വഹിക്കാതെയും, ചുമട്‌ എടുക്കാതെയും കടന്നുപോകാൻ സാധിക്കുമെന്നല്ല ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മറിച്ച്, ഓരോദിവസത്തിനും ആ ഏക ദിവസത്തിന്റെ ഭാരം മതി എന്നാണ്.

ജീവിതത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും, സമാധാനത്തിന്റെയും ആകുലതകളുടെയും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം. എന്നാൽ, നാം കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതുന്നുവെങ്കിൽ അനുദിന ജീവിതം എളുപ്പമാകില്ല എന്ന് സാരം.

കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതാതെ ശീലിക്കണമെങ്കിൽ, ക്രിസ്തുവിനെപ്പോലെ നാമും ‘ശാന്തശീലരും വിനീതഹൃദയരുമാകണം’.

സ്നേഹമുള്ളവരെ, ക്രിസ്തുവിനെപ്പോലെ ‘ശാന്തശീലനും വിനീതഹൃദയനു’മായിക്കൊണ്ട്, അവനിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് അനുദിന ജീവിതത്തിൽ മുന്നോട്ട് പോകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker