Public Opinion

കളകള്‍ നശിപ്പിക്കാന്‍ വിളയ്ക്ക് തീ (ചർച്ച് ആക്ട് ബിൽ) ഇടരുതേ!!!

ജോസ് മാർട്ടിൻ

കളകള്‍ നശിപ്പിക്കാന്‍ വിളയ്ക്ക് തീ ഇടരുതേ. കത്തോലിക്കാ സഭ എന്ന മുന്തിരി തോട്ടത്തില്‍ പലവിധത്തിലുള്ള കളകള്‍ ഉണ്ടാവാം. വിശ്വാസികളില്‍ കുറച്ചു പേര്‍ക്കെങ്കിലും സഭാ അധികാരികളില്‍ നിന്നോ, സഭാ സ്ഥാപനങ്ങളില്‍ നിന്നോ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. അത് പല വിധത്തിലുമാവാം, ചില ഉദാഹരണങ്ങള്‍:
(1) UNA നടത്തിയ നേഴ്സ്മാരുടെ സമരങ്ങൾ ( ഇവരില്‍ ഏകദേഹം 75% പേരും സഭാ വിശ്വാസികള്‍)
(2) ബിഷപ്പ് ഫ്രാങ്കോ, റോബിൻ പീഡന കേസുകൾ
(3) എറണാകുളം ഭൂമി വിവാദം
(4)SOS സമരം
(5) ചില ഇടവക വികാരിമാരുടെ തന്‍പ്രമാണിത്വം.

ഈ വിഷയങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും പൊലിപ്പിച്ചുകാട്ടി, വിശ്വാസികളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി, ‘രണ്ടു തട്ടാക്കി ഭിന്നിപ്പിച്ചു പിടിച്ചടക്കുക’ എന്ന പഴയ ബ്രിട്ടീഷ്‌ നയത്തിലൂടെ സഭാ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന അവസ്ഥയിലേക്കാണ് ചർച്ച് ആക്ട് ബില്ലിന്റെ ലക്ഷ്യം.

നാം ഓർക്കേണ്ടത്:

നമ്മുടെ പൂര്‍വീകര്‍ പിടി അരി കൂട്ടിവച്ചും, തങ്ങളുടെ അധ്വാനത്തില്‍ നിന്നും സ്വരുക്കൂട്ടി നല്‍കിയ നാണയതുട്ടുകള്‍ വഴിയും, നമ്മുടെ ഇടവകകൾ നാളിതുവരെ നേടിയ സ്വത്തുവകകള്‍ നാളെ ഭൂരിപക്ഷ രാഷ്ട്രീയ ബലത്തിന്‍റെ ഭരണത്തിൽ കീഴിലാവും. അത് വലതുപക്ഷമോ ഇടതുപക്ഷമോ ആവാം. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ആളുകളെ കൂടെനിറുത്തി വോട്ട്ബാങ്കാക്കുക എന്നതാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ലക്ഷ്യം. അതില്‍ ക്രിസ്ത്യാനികളോടോ കത്തോലിക്കാ സഭയോടോ പ്രത്യേക സമീപനം ആർക്കുമില്ല.

നാളെ, നമ്മുടെ പള്ളികളില്‍ / സ്ഥാപനങ്ങളില്‍ / അരമനകളില്‍ സഭയുമായോ, കത്തോലിക്കാ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയോ, വ്യക്തികളോ രാഷ്ട്രീയ പിന്‍ബലത്തില്‍ തലപ്പത്ത് കയറി ഇരിക്കും. നമ്മുടെ പള്ളികളിലെ ആരാധന കാര്യങ്ങളില്‍ ഇടപെടും. ചിലപ്പോള്‍ വിശുദ്ധ കുര്‍ബാന വേളയില്‍ എത്ര ഗ്രാം കുന്തിരിക്കം പുകയ്ക്കണം എന്ന് തീരുമാനിക്കുന്നത്‌ വരെ അവരായിരിക്കും.

നമ്മുടെ നേതൃത്വങ്ങളെ കുറ്റംപറഞ്ഞ് മാറിനിന്നാൽ, നമ്മള്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും.

ചര്‍ച്ച് ആക്ട് ഒരു രാഷ്ട്രീയ നാടകമായി തള്ളിക്കളയരുത്. ലോ കമ്മീഷൻ മാർച്ച്‌ 7, 8 തീയതികളിൽ കോട്ടയത്ത് വച്ച് കമ്മീഷൻ ഹിയറിംങ്ങ്നടത്തുന്നു. ഇനിയും സഭാ നേതൃത്വം / വിശ്വാസ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായെങ്കില്‍, നാളെ ഒരു വിശ്വാസിയെ എവിടെ, ഏതു കുഴിയില്‍ അടക്കണം എന്ന് വരെ തീരുമാനിക്കുന്നത്‌ അവരായിരിക്കും.
നമ്മുടെ തോട്ടങ്ങളിലെ കളകള്‍ നമുക്ക് ഒരുമിച്ചു പറിച്ചെറിയാം, പക്ഷെ ഇത് അതിനുള്ള സമയമല്ല.

അതുകൊണ്ട്, എല്ലാ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും വെടിഞ്ഞുകൊണ്ട് ഈ വിപത്തിനെ ഒറ്റകെട്ടായി നേരിടാന്‍ നമുക്ക് അണിചേരാം.

KCBC യൂത്ത് കമ്മീഷൻ വൈസ് ചെയർമാനും, കോതമംഗലം രൂപതാധ്യക്ഷനുമായ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവ് ചർച്ച്‌ ബില്ലിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാൻ 6 കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്:

1. Postal Card Campaign: പോസ്റ്റ്‌ കാർഡുകൾ വ്യക്തിഗതമായി അയക്കുക. കാർഡിൽ ഇത്ര മാത്രം എഴുതിയാൽ മതിയാകും ഉദാ: “എന്‍റെ വിശ്വാസത്തെ തകർക്കാനുള്ള ഭരണഘടനാ വിരുദ്ധമായ ചർച്ച്‌ ബില്ല്-2019-നെ ഞാനും എന്‍റെ കുടുംബവും ശക്തമായി എതിർക്കുന്നു.” പേരും, വീട്ടുപേരും, ഒപ്പും.
കാർഡുകൾ അയക്കേണ്ട വിലാസം (മാർച്ച് ആറിന് മുമ്പ് എത്തുന്ന രീതിയിൽ):
The Chairman,
Kerala Law Reforms Commission,
TC 25/2450
CSI Building, 3rd Floor,
Puthenchantha
Trivandrum PIN-695001

2. Email Challenge: ചർച്ച്‌ ബിൽ പൂർണ്ണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യക്തിഗതമായി ഇമെയിൽ മാർച്ച്‌ 6-ന് മുൻപായി അയക്കുക.
e-mail ID – lawreformskerala@gmail.com

3. #Withdraw Church bill: നവമാധ്യമങ്ങളിൽ ചർച്ച് ബില്ലിനെതിരെ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളിലും #withdraw church bill എന്ന് ഹാഷ് ടാഗോടു കൂടി പോസ്റ്റ്‌ ചെയ്യുക.

4. Open Forum: ബില്ലിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി, മാർച്ച്‌ 3 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ മിനി പാരിഷ് ഹാളിൽ ഓപ്പൺ ഫോറം.

5. Prayer Day: മാർച്ച്‌ 4 തിങ്കളാഴ്ച ഉപവാസം ഉൾപ്പെടെയുള്ള ത്യാഗപ്രവർത്തികളിലൂടെയും പ്രാർത്ഥനകളിലൂടെയും നമുക്ക് മാധ്യസ്ഥം യാചിക്കാം.

6. Law Commission Hearing: മാർച്ച്‌ 7, 8 തീയതികളിൽ കോട്ടയത്ത് വച്ചു നടക്കുന്ന ലോ കമ്മീഷൻ ഹിയറിംഗിൽ പങ്കെടുക്കുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker