Diocese

നിഡ്സ് വാര്‍ഷികത്തിന് തുടക്കമായി

നിഡ്സ് വാര്‍ഷികത്തിന് തുടക്കമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി(നിഡ്സ്) യുടെ 23- ാം വാര്‍ഷികത്തിന് തുടക്കമായി. “ഗ്രാമ്യ 2019” എന്ന പേരില്‍ വ്ളങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ആരംഭിച്ച പരിപാടി പാറശാല എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

നാളെ വൈകിട്ട് നടക്കുന്ന സമാപന പൊതു സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുന്നത്. വാര്‍ഷികത്തിന്‍റെ ഭാഗമായി നഴ്സറി കലോത്സവം, പ്രദര്‍ശന വിപണനമേള, മെഡിക്കല്‍ക്യാമ്പ്, കലാവിരുന്ന്, പഠനശിബിരം, അവാര്‍ഡ്ദാനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. നിഡ്സ് പ്രസിഡന്‍റ് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. കോവളം എം.എല്‍.എ. എം.വിന്‍സെന്‍റ്, നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍, ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്‍റോ, നിഡ്സ് കമ്മിഷന്‍ സെക്രട്ടറി ഫാ.ക്ലീറ്റസ്, നിഡ്സ് ആനിമേറ്റര്‍ ലളിത, ബേബി മേഘ്ന , സിസ്റ്റര്‍ ജസ്സി അറക്കല്‍, ബീനകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, നഴ്സറി കുട്ടികള്‍ അവതരിപ്പിച്ച കാലാവിരുന്ന് ഉണ്ടായിരുന്നു.

നാളെ  രാവിലെ നടക്കുന്ന രോഗ നിര്‍ണ്ണയ ക്യാമ്പ് രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30- ന് നടക്കുന്ന സമാപന സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍ മിഖ്യാതിഥിയായി പങ്കെടുക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker