Diocese

നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ

നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ

അനിൽ ജോസഫ്‌

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ ആയിരുന്ന മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട്‌ നാളെ 14 വർഷങ്ങൾ പിന്നിടും. തിരുവനന്തപുരം രൂപത വിഭജിച്ച്‌ നെയ്യാറ്റിൻകര രൂപത രൂപീകരിക്കുമ്പോൾ തിരുവനന്തപുരം രൂപതയുടെ വികാരി ജനറലായി സേവനമനുഷ്‌ടിച്ചിരുന്ന മോൺസിഞ്ഞോറിനെ നെയ്യാറ്റിൻകര രൂപയുടെ വികാരി ജനറലായി അന്നത്തെ മാർപ്പാപ്പ ജോൺ പോൾ 2- ാമൻ പ്രഖ്യാപിക്കുകയായിരുന്നു.

വ്‌ളാത്താങ്കരയിൽ ശബരിമുത്തൻ രാജമ്മ ദമ്പതികളുടെ മകനായാണ്‌ മോൺസിഞ്ഞോർ ജനിച്ചത്‌. 2001 ഡിസംബർ  വരെ വികാരി ജനറലായി അദ്ദേഹം സേവനമനുഷ്‌ടിച്ചു.

1997-ൽ സ്‌ഥാപിതമായ പേയാട്‌ സെന്റ്‌ ഫ്രാൻസിസ്‌ സേവ്യർ സെമിനാരിയുടെ പ്രഥമ റെക്‌ടറായും മോൺസിഞ്ഞോർ സേവനമനുഷ്‌ടിച്ചു.

1995 മുതൽ 2001 വരെ വാഴിച്ചൽ ഇമ്മാനുവൽ കോളേജിന്റെ മാനേജരായി സേവനമനുഷ്‌ടിച്ചു. വാഴിച്ചല്‍ ഇമ്മാനുവൽ കോളേജിനു വേണ്ട സ്‌ഥലം വാങ്ങുന്നതു മുതൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നത്‌ വരെയുളള മോൺസിഞ്ഞോറിന്റെ സേവനം പ്രശംസനീയമാണ്‌. കോളേജിന്റെ ആദ്യ മാനേജരും മോൺ. എസ്‌ തോമസായിരുന്നു.

2004 ഏപ്രിൽ മാസം 29- നാണ്‌ മോൺസിഞ്ഞോർ കാലയവനികക്കുളളിൽ മറഞ്ഞത്‌.

നാളെ രാവിലെ 7-ന്‌ വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ ദേവാലയത്തിൽ നടക്കുന്ന അനുസ്‌മരണ ദിവ്യബലിക്ക്‌ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. എസ്‌. എം. അനിൽകുമാർ സഹകാർമ്മികനാവും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker