Daily Reflection

വിനയത്തിലൂടെ നന്മകൾ സ്വന്തമാക്കാം

വിനയത്തിലൂടെ നന്മകൾ സ്വന്തമാക്കാം

മിക്കാ 6:1-4,6-8
മത്താ 12:38-42

“നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.”

അഹന്തയും,  അഹങ്കാരവും വെടിഞ്ഞു വിനയത്തോടുകൂടി ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കണമെന്ന് കർത്താവ് നമ്മെ ഓർമ്മപെടുത്തുകയാണ്. വിനയം ജീവിതത്തിൽ മുതൽകൂട്ടാക്കി  ദൈവസ്നേഹത്തിലും, സഹോദരസ്നേഹത്തിലും കഴിയേണ്ടതുണ്ട്. ചെറിയവരിൽ ചെറിയവനായികൊണ്ട് ലോകത്തെ രക്ഷിക്കാനാണ്  പിതാവായ ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചത്. ലോകരക്ഷകനായ പുത്രൻ തന്റെ ഉത്തരവാദിത്വം നിറവേറ്റിയത് വിനയത്തോട് കൂടിതന്നെയാണ്. വിനയത്തിലൂടെ വിജയശ്രീലാളിതനായ ക്രിസ്തുവിന്റെ പാത പിന്തുടരുന്നവരായ നാം വിനയത്താലുള്ള ജീവിതമാണ് നയിക്കേണ്ടത്.

സ്നേഹമുള്ളവരെ, വിനയത്തോടുകൂടിയുള്ള ജീവിതം എല്ലാ നേട്ടങ്ങൾക്കും, അർഹതയ്ക്കും കാരണമാകുന്നു. വിനയത്തിലൂടെ എല്ലാ നന്മകളും സ്വന്തമാക്കാനായി നമുക്ക് സാധിക്കും. “നീതി പ്രവര്‍ത്തിക്കുക; കരുണ ; കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.” എന്നതാണ് പിതാവായ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. എല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവോടുകൂടി ദൈവസന്നിധിയിൽ വിനീതനായി  സമൂഹത്തിൽ നന്മകൾ ചെയ്ത് ജീവിക്കാനായി ശ്രമിക്കാം.

സ്‌നേഹനാഥ,  അങ്ങേ സന്നിധിയിൽ വിനീതനായി ജീവിച്ച് സഹോദരങ്ങളിൽ അങ്ങേ മുഖം ദർശിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker